മൂവാറ്റുപുഴ: ഡിസംബർ 26ന് വലയസൂര്യഗ്രഹണം കാണുന്നതിന് കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ടി.എം മീതിയൻ ലൈബ്രറിയിൽ നടന്ന പരിശീലനം എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.ഒ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മനോജ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സെക്രട്ടറി സി പി മുഹമ്മദ് സ്വാഗതം പറഞ്ഞു. മുരളീധരൻ മാഷ് ക്ലാസെടുത്തു.