മൂവാറ്റുപുഴ: കേന്ദ്രസർക്കാർ പാസ്സാക്കിയ പൗരത്വബില്ലിനെതിരെ സമരങ്ങളും, പ്രതിഷേധപ്രകടനങ്ങളും നടന്നു വരുന്ന സാഹചര്യത്തിൽ റൂറൽജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശാനുസരണം മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.അനിൽകുമാറിന്റെ മേൽ നോട്ടത്തിൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ സാമുദായിക സൗഹൃദ മീറ്റിംഗ് സംഘടിപ്പിച്ചു. യോഗത്തിൽ സബ്ബ് ഇൻസ്‌പെക്ടർ സൂഫി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേഷൻറൈറ്റർ ബൈജു.പി.എസ് സ്വാഗതം പറഞ്ഞു. പി.ആർഒ ആർ.അനിൽകുമാർ, സബ്ബ് ഇൻപെക്ടർ സി.കെ.ബഷീർ എന്നിവരും, പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം, മൂവാറ്റുപുഴ സെൻട്രൽ മസ്ജിദ് ഇമാം ഫസലുദ്ദീൻ, പേട്ട ജുമാ മസ്ജിദ് ഇമാം മുഹമ്മദ് ഫൈൽഖാൻ, ബി.എം.എസ് മണ്ഡലം സെക്രട്ടി വിനോദ്, ബി.ജെ.പി മേഖല പ്രസിഡന്റ് ബിജു, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് പി.എ.ബഷീർ, ഉല്ലാപ്പിള്ളി മസ്ജിദ് ഇമാം അബുൾ ഹസൻ, പേഴക്കാപ്പിള്ളി മസ്ജിദ് സെക്രട്ടറി സലീം.കെ.എസ്സ് എന്നിവരും മറ്റ് വിവിധ സംഘടനാ ഭാരവാഹികളും സംസാരിച്ചു.


.