മൂവാറ്റുപുഴ:കർഫ്യു ലംഘിച്ച് മംഗലാപുരത്ത് പ്രകടനം നടത്തിയ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, കർണാടക സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേശ് തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം മണ്ഡലം സെക്രട്ടറി ടി.എം.ഹാരീസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എ.നവാസ്, കെ.എ.സനീർ, എൻ.പി.പോൾ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.എം.നവാസ്, കെ.ബി.നിസാർ എന്നിവർ സംസാരിച്ചു.