മൂവാറ്റുപുഴ: സംസ്കൃത പണ്ഡിതനായിരുന്ന ഡി ശ്രീമാൻ നമ്പൂതിരിയുടെ പേരിൽ മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ ഏർപ്പടുത്തിയിട്ടുള്ള സാഹിത്യ പുരസ്ക്കാരം ഡി. സി. ബുക്ക്സ് പ്രസിദ്ധികരിച്ച ചെപ്പും പന്തും എന്ന നോവലിന്റെ രചയിതാവ് വി.എം. ദേവദാസിന് ഇന്ന് സമ്മാനിക്കും. വെെകിട്ട് 4.30 കെ എസ് ആർ ടി സി ബസ് സ്റ്റേഷന് സമീപമുള്ള കബൻ പാലസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ. പി. ജയരാജനാണ് അവാർഡ് സമ്മാനിക്കുന്നത്. അജു ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. എം.കെ. സാനുമാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. .സ്റ്റേറ്റ് ലെെബ്രറി കൺസിൽ എക്സിക്യൂട്ടീവ് മെമ്പറും കവിയുമായ . എസ് രമേശൻ പുസ്തകം പരിചയപ്പെടുത്തും. വി. രാജശേഖരൻനായർ എൻഡോവ്മെന്റ് എസ് .സി. ഇ.ആർ .ടി ഡയറക്ടർ ജെ. പ്രസാദ്നൽകും . ആശാൻ സ്മാരക പുരസ്ക്കാര ജേതാവ് കവി എസ് രമേശനെ മുൻ എം.എൽ.എ ഗോപികോട്ടമുറിക്കൽ ആദരിക്കും. ഡോ.സെബാസ്റ്റ്യൻ പോൾ, സംസ്കൃത സർവ്വകലാശാല മ്യൂറൽ പെയിന്റിംഗ് വിഭാഗം മേധാവി സാജു തുരുത്തിൽ എന്നിവർ സംസാരിക്കും.
ഇൗ വർഷത്തെ എൻഡോവ്‌മെന്റിന് അർഹമായിരിക്കുന്നത് പോത്താനിക്കാട് പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് കം പ്രൊഡക്ഷൻ സെന്റർ ഫോർ ദി വിഷ്വലി ഹാൻഡിക്യാപ്ഡ് വിമൺ എന്ന സ്ഥാപനത്തിനാണ്. അൻപതിനായിരം രൂപയാണ് എൻഡോവ്‌മെന്റ് തുക.