
പെരുമ്പാവൂർ: മുടിക്കൽ വഞ്ചിനാട് കവലയിൽ ബൈക്ക് യാത്രക്കാരനായ കോളേജ് വിദ്യാർത്ഥിക്ക് ലോറിക്കടിയിൽപ്പെട്ട് ദാരുണാന്ത്യം. കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി കൂവപ്പടി മദ്രാസ് കവല ഇടിയാരത്ത് ബാഹുമോന്റെ മകൻ അർജുൻ (19) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് പൂപ്പാനി കാരാട്ടുപള്ളിക്കര സ്വദേശി അനന്തു (19) നിസാര പരിക്കുകളോടെ രക്ഷപെട്ടു. കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെയാണ് സംഭവം. ആലുവയിൽ ഒരു സുഹൃത്തിന്റെ കെട്ടുനിറ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരികയായിരുന്നു ഇരുവരും. അർജുന്റെ തലയിലൂടെ ലോറി കയറിയിറങ്ങി.