poyalymala
എൽ. ഡി.എഫ് നേതാക്കൽ പോയാലി മല സന്ദർശിക്കുന്നു.

മൂവാറ്റുപുഴ: പോയാലി ടൂറിസം പദ്ധതിയെ കുറി​ച്ച് പഠി​ക്കുന്നതി​ന് എൽ ഡി എഫിന്റെ നേതൃത്വത്തിൽ ഇന്നലെ ജനപ്രതിനിധികളുംനാട്ടുകാരും മലയുടെ ഭാഗങ്ങൾ പരിശോധിച്ചു. പദ്ധതി വേഗത്തിലാക്കുന്നതിന് മേൽ നോട്ടം വഹിക്കുവാൻ കമ്മറ്റിരൂപികരിച്ചു. ജനുവരി 5ന് മലയ്ക്ക് മുകളിൽ വച്ച് പ്രദേശ വാസികളുടെ കൺവെൻഷൻ ചേരും.. ഇന്നലെ മലയ്ക്ക് മുകളിൽ നടന്ന യോഗത്തിൽ സി പി എം ലോക്കൽ സെക്രട്ടറി ആർ.. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ‌ഞ്ചായത്ത് മെമ്പർ എൻ. അരുൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ വി.എച്ച്.ഷെഫീക്ക് പദ്ധതി വിശദീകരിച്ചു. പി.എസ്.ഗോപകുമാർ, നസീമ സുനിൽ , വി.എം.. നവാസ്, സി.സി. ഉണ്ണികൃഷ്ണൻ, സി.കെ.ഉണ്ണി, കെ.എം.ഫെെസൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ. അരുൺ , ആർ. സുകുമാരൻ, വി.എച്ച് ഷെഫീക്ക്, പി.എസ്. ഗോപകുമാർ, നസീമ സുനിൽ , വി.എം. നവാസ് ( രക്ഷാധികാരികൾ), സക്കീർ ഹുസെെൻ ( ചെയർമാൻ), പി.എം. നൗഫൽ ( കൺവീനർ ) എന്നിവരെ തി​രഞ്ഞെടുത്തു.