കുമ്പളം:കൊച്ചിയെ രാജ്യാന്തര നിലവാരമുള്ള നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ചീഫ് സെക്രട്ടറി ടോംജോസ് പറഞ്ഞു .കേരള ദർശനവേദിയുടെ നേതൃത്വത്തിൽ 'രാജ്യാന്തര വികസനത്തിൽ കൊച്ചിയുടെ പ്രസക്തി' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു മാസത്തിനുള്ളിൽ തൈക്കൂടം–പേട്ട മെട്രോറെയിൽപൂർത്തിയാകും.തൃപ്പൂണിത്തുറയിലേക്കും കലൂരിൽ നിന്ന്ഇൻഫോപാർക്കിലേക്കും മൂന്നരവർഷംകൊണ്ട് മെട്രോയുടെ പണികൾപൂർത്തിയാക്കും.ആലുവ-അങ്കമാലി-ഫോർട്ട്കൊച്ചി ഭാഗത്തേക്ക് ലൈറ്റ് മെട്രോയ്ക്കുള്ള കേന്ദ്രാനുമതിക്കു ശ്രമിക്കുന്നു.ദർശനവേദി ചെയർമാൻ ബി.പി.മത്തായി അദ്ധ്യക്ഷതവഹിച്ചു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച കെ.മനോജ്കുമാർ,ജെയ്സ്,കോലത്തൊടിസുജീഷ് എന്നിവരെ അനുമോദിച്ചു.ഡോ.ജോസ് ചാക്കോ പെരിയപ്പുറം,ചേമ്പർ ഓഫ് കൊമേഴ്സ് മുൻ ചെയർമാൻ ഇ.എസ്.ജോസ്, ദർശനവേദി ജന.സെക്രട്ടറി കുമ്പളം രവി, സൺപോൾ ഗ്രൂപ്പ് ചെയർമാൻ സണ്ണി പോൾ,മൈക്കിൾകടമാട്ട് എന്നിവർ പ്രസംഗിച്ചു.