പെരുമ്പാവൂർ: മദ്യപിച്ച് ലക്ക് കെട്ട യുവാവ് കോടനാട് പൊലീസ് സ്റ്റേഷൻ പരിസരത്ത് കാറോടി​ച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. .ശനിയാഴ്ച്ച വൈകിട്ട് ആറുമണിയോടെഅകനാട് സ്വദേശി വിനീഷ് സ്റ്റേഷൻ കോമ്പൗണ്ടിലെ മരത്തിൽ കാറിടിപ്പിച്ചു. എസ്.ഐ.യുടെ ക്വാർട്ടേഴ്‌സിന് നേരെയും കാർ പാഞ്ഞടുത്തു. കാർ പൂർണമായും തകർന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത്സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു.വി​ശദീകരി​ക്കാൻ പൊലീസ് തയ്യാറായി​ല്ല.