accident
എം. സി. റോഡിലെ മീങ്കുന്നത്ത് അപകടത്തിൽപ്പെട്ടകാർ

മൂവാറ്റുപുഴ: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തന്മാർ സഞ്ചരിച്ച കാർ താഴ്ചയിലേക്ക് പതിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് എം.സി.റോഡിലെ മീങ്കുന്നത്താണ് സംഭവം.

ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന പോണ്ടിച്ചേരി സ്വദേശികളായ അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.