കൊച്ചി: കെ.എൽ.സി.എ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോർട്ട് ജംഗ്ഷനിൽ സംഘടിപ്പിച്ച ക്രിസ്‌മസ് ആഘോഷങ്ങൾ ഉപാദ്ധ്യക്ഷൻ ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു.
ഗായിക മിൻമിനി, മുൻ കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി. തോമസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ സന്ദേശം നൽകി. ലൂയിസ് തണ്ണിക്കോട്ട്,
ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഫാ.രാജൻ കിഴവന, ഹെൻട്രി ഓസ്റ്റിൻ, സെബാസ്റ്റ്യൻ വി.ജി, വിൻസ് പെരിഞ്ചേരി, ഫിലോമിന ലിങ്കൺ,ബേസിൽ മുക്കത്ത് എന്നിവർ പ്രസംഗിച്ചു.