പനങ്ങാട്: പ്രാഥമികആരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഇല്ലാത്തതിനാൽ മരുന്ന് വിതരണംമുടങ്ങുന്നതിൽ സോണൽ റസിഡൻസ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. പഞ്ചായത്തുംഡി.എം.ഒ.യുമാണ്ബദൽ സംവിധാനം ഒരുക്കേണ്ടത്.എന്നാൽ അനാസ്ഥമൂലം പാവപ്പെട്ടരോഗികൾ മരുന്നുകിട്ടാതെ വലയുകയുമാണ്.ആവശ്യത്തിന് റിസർവ്ഫാർമസിസ്റ്റുകളെ എൻ.ആർ.എച്ച്.എം.വഴിനിയമിച്ച് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം തടസപ്പെടാത്ത സാഹചര്യം ഉണ്ടാകണമെന്ന് പനങ്ങാട് സോണൽറസിഡന്റ്സ് അസോസിയേഷൻആവശ്യപ്പെട്ടു.