പറവൂർ : മൂത്തകുന്നം പരുവക്കൽ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. മഹോത്സവ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും എഴുന്നള്ളിപ്പ്, 25 ദേവീമാഹാത്മ പാരായണം, ഭദ്രകാളിയിങ്കൽ നവകലശപൂജ, 26 ന് ദേവിയിങ്കൽ പഞ്ചവിംശതി കലശപൂജ, മഹോത്സവ ദിനമായ 27ന് ശ്രീബലി, ദേവിയിങ്കൽ പഞ്ചവിംശതി കലശപൂജ, ലളിതാസഹസ്രനാമാർച്ചന, അഭിഷേകം, കാഴ്ചശ്രീബലി, താലം എഴുന്നള്ളിപ്പ്, കഥകളി - പൂതനാമോക്ഷം, ആറാട്ടും വിളക്കിനെഴുന്നള്ളിപ്പിനും ശേഷം കൊടിയിറങ്ങും.