കൂത്താട്ടുകുളം :തിരുമാറാടി ഗവ.വിഎച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് മണ്ണത്തൂർ അത്താനിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ. എൻ വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ടി.എ രാജൻ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ രമ മുരളീധരകൈമൾ, ലിസി റെജി, പ്രശാന്ത് പ്രഭാകരൻ, പ്രിൻസിപ്പാൾ അനു ഏലിയാസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ആർ രാജേഷ്, ടി സി തങ്കച്ചൻ എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി വയോജനങ്ങളെ വീടുകളിൽ സന്ദർശിക്കുന്ന 'വയേഹിതം', രക്തദാതാക്കളെ കണ്ടെത്തി ഡയറക്ടറി നിർമിക്കുന്ന 'സിര', ഗാർഹിക മാലിന്യ ഉറവിട സംസ്കരണ യജ്ഞത്തിന്റെ ഭാഗമായുള്ള 'ഹരിത ഭവനം', ലഹരി ഉപയോഗത്തിനെതിരായുള്ള 'സാർത്ഥകം', ലഹരി വിമുക്ത കാമ്പസിനായി നിയമ ലംഘനം റിപ്പോർട്ട് ചെയ്യുന്ന 'ഡ്രോൺ' തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.