ആലുവ: മംഗലാപുരത്ത് സി.എ.എക്കെതിരെ കർഫ്യൂ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ച ബിനോയ് വിശ്വം എം.പിയെയും സി.പി.ഐ കർണാടക സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരെയും അറസ്റ്റ് ചെയ്തതിനെതിരെ സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ. കുമാരൻ, ലോക്കൽ സെക്രട്ടറിമാരായ ടി.എച്ച്. കുഞ്ഞുമുഹമ്മദ്, പി.കെ. ബാബു, പി.എ. അബ്ദുൽ കരീം, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എ.എ. സഹദ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.എ. സഗീർ ശ്രീമൂലനഗരം, സ്വാലിഹ് അഫ്രീദി, സി.വി. അനി, ടി.ബി. മരക്കാർ, പി.വി. പ്രേമാനന്ദൻ എന്നിവർ നേതൃത്വം നൽകി.