പറവൂർ : പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ രാജ്യത്തുനിന്നും ഒരാളെപ്പോലും പുറത്താക്കാൻ ദേശസ്നേഹികൾ സമ്മതിക്കില്ലെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പറവൂർ മേഖല മുസ്ലിം ജമാഅത്ത് കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പൊതുപൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ ടി.എം. ഷാജഹാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, കെ.ബി. കാസിം, അഫ്സൽ ഖാസിമി, എസ്.എം. സൈനുദ്ദീൻ, ഡി. രാജ്കുമാർ, വി.എം. സുലൈമാൻ മൗലവി, അബ്ദുൽ റഷീദ് മൗലവി അൽ ഖാസിമി, അൽ ഹാഫിസ് അഹമ്മദ് ഹുസൈൻ റഷാദി, അൽ ഹാഫിസ് പി.എം. ഇബ്രാഹിം മൗലവി, കെ.എം .അമീർ തുടങ്ങിയവർ സംസാരിച്ചു. വെടിമറയിൽ നിന്നാരംഭിച്ച റാലി നഗരം ചുറ്റി മുനിസിപ്പൽ കവലയിൽ സമാപിച്ചു.