പറവൂർ : ഗോതുരുത്ത് മുസിരിസ് ഹെറിറ്റേജ് ഡവലപ്മെന്റ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന ‘ഗോതുരുത്ത് ഫെസ്റ്റ് – 2019’ന്റെ ഭാഗമായ ഗോതുരുത്ത് കാർണിവലിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 29 മുതൽ ജനുവരി 1 വരെ സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിലാണ് ഫെസ്റ്റ്. നാടൻ ഭക്ഷ്യമേള, എക്സിബിഷൻ, പെരിയാർ ബോട്ടിംഗ്, ലൈവ് സ്റ്റേജ് ഷോ, കാർഷികമേള, ഫോക്‌ലോർ കലാസന്ധ്യ, നൃത്തസന്ധ്യ, നാടൻപാട്ടുകൾ, ചവിട്ടുനാടകം തുടങ്ങിയവ അരങ്ങേറും.

ജനുവരി ഒന്നിനാണ് ഗോതുരുത്ത് കാർണിവൽ. വൈകിട്ട് മൂന്നിന് കടൽവാതുരുത്തു ഹോളി ക്രോസ് പള്ളിയുടെ പരിസരത്ത് നിന്ന് ആരംഭിക്കും. കാർണിവലിൽ പ്ലോട്ട്, ഇരുചക്രവാഹനത്തിൽ പ്രച്ഛന്ന വേഷങ്ങൾ എന്നിവ അവതരിപ്പിക്കേണ്ടവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 10,000, 7,000, 5,000 രൂപ കാഷ് അവർഡ് ലഭിക്കും. പങ്കെടുക്കുന്നവർക്ക് പ്രോത്സാഹന സമ്മാനം നൽകും. ഫോൺ: 7034267261.