കരുമാല്ലൂർ: എസ്.എൻ.ഡി.പി യോഗം കിഴക്കേമടപ്ളാതുരുത്ത് ശാഖയിലെ സഹോദരൻ അയ്യപ്പൻ സ്മാരക കുടുംബയൂണിറ്റ് യോഗം ചേർന്നു. എം.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. ജോ.കൺവീനർ സാന്റല അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ആർ.പൊന്നപ്പൻ കരുമാല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ.എം.വിജു കടവിൽ, ഇ.ആർ.മുരളി, സി.എസ്.സന്തോഷ്, കെ.പി.തിലകൻ, കെ.വി.മധു, ദിനകരൻ ഒ.എ തുടങ്ങിയവർ സംസാരിച്ചു.