ആലുവ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ഇന്ന് വൈകിട്ട് 5.30ന് ആലുവ ബാങ്ക് കവലയിൽ സംഘടിപ്പിക്കുന്ന മതേതര ജനകീയകൂട്ടായ്മ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ലത്തീഫ് പൂഴിത്തറ അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ഡൊമിനിക് കാവുങ്കൽ അറിയിച്ചു. കോൺഗ്രസ് നേതാവ് മാത്യു കഴൽനാടൻ പ്രഭാഷണം നടത്തും. ജില്ലാ ചെയർമാൻ എം.ഒ. ജോൺ, മണ്ഡലം കൺവീനർ എം.കെ.എ ലത്തീഫ് എന്നിവർ സംസാരിക്കും.