ആലുവ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, മത വിവേചനത്തിന് എതിരെയുള്ള ഭരണഘടനാ തത്വങ്ങൾ സംരക്ഷിക്കുക, എൻ.ആർ.സി നടപ്പാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് കുട്ടമശേരി ചാലക്കൽ മഹല്ല് ജമാഅത്ത് ഭരണഘടന സംരക്ഷണ റാലിയും പൊതുസമ്മേളനവും നടക്കും. ചാലക്കൽ പെരിയാർ പോട്ടീസ് ജങ്ഷനിൽ നിന്നും ആരംഭിക്കുന്ന റാലി കുട്ടമശേരിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കുട്ടമശേരി ചാലക്കൽ മഹല്ല് ഇമാം ഷമ്മാസ് ദാരിമി പായിപ്പുല്ല് ഉദ്ഘാടനം ചെയ്യും.