ആലുവ: കേരള ഭാഗ്യക്കുറിക്ക് ജി.എസ്.ടി 28 ശതമാനമായി വർദ്ധിപ്പിച്ച് കേരള ഭാഗ്യക്കുറിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് തൊഴിലാളികൾ ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തും. രാവിലെ പത്തിന് പമ്പുകവലയിൽ നിന്ന് മാർച്ച് ആരംഭിക്കും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ ഭാരവാഹികളായ പി.എസ്. മോഹനൻ, ബാബു കടമക്കുടി, ഷാജി ഇടപ്പള്ളി, കെ.എം. ദിലീപ്, സി.ടി. സേവ്യർ , എം.എ. ഭക്തവത്സലൻ തുടങ്ങിയവർ പ്രസംഗിക്കും.