കൊച്ചി : മഹാരാജാസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പിഴല സെന്റ് ഫ്രാൻസിസ് യു.പി സ്‌കൂളിൽ നടത്തുന്ന സപ്തദിന ക്യാമ്പ് നാട്ടുകാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
'ഫിലമെന്റ് ബൾബ് തരൂ, ഞങ്ങൾ തരാം എൽ.ഇ.ഡി 'എന്ന പരിപാടിയിലും കുട, ടോയ്‌ലറ്ററി, പേപ്പർ ബാഗ് നാപ്കിൻ എന്നിവ നിർമ്മിക്കുന്ന പരിശീലന കളരിയിലും നാട്ടുകാർ പങ്കെടുത്തു. നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. ക്യാമ്പ് 26 ന് സമാപിക്കും. സമാപന സമ്മേളനം എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്യും.