കൊച്ചി: എസ്.എൻ.ഡി.പി യോഗം പോണേക്കര ശാഖ യൂത്ത് മൂവ്മെന്റ് ഡിസംബർ 27ന് അയ്യപ്പൻപാട്ടും വിളക്കും നടത്തും. വൈകിട്ട് ആറു മുതൽ എട്ട് വരെ ശ്രീസുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിലാണ് പാട്ടും വിളക്കും. വൈകിട്ട് ഏഴിന് വിശേഷാൽ ദീപാരാധന. 7.30ന് ചാലക്കുടി ചന്ദ്രമൗലി സ്വരലയ കാവടിചിന്തിന്റെ ചിന്തുപാട്ട്. 8ന് പ്രസാദസദ്യ.