കൊച്ചി: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ജില്ലാ കൗൺസിലിന്റ ആഭിമുഖ്യത്തിൽ ഇന്ന് സേവ് കോൺസ്റ്റിറ്റ്യൂഷൻ മാർച്ച് സംഘടിപ്പിക്കും. ഉച്ചക്ക് രണ്ടിന് സൗത്ത് കളമശ്ശേരിയിൽ സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മായിൽ മാർച്ച് ഫ്‌ളാഗ് ഒഫ് ചെയ്യും. വൈകിട്ട് 5 .30 ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ മാർച്ച് സമാപിക്കും. സമാപന സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസംഗിക്കും.