തൃപ്പൂണിത്തുറ: എരൂർ ശ്രീധർമ്മ കല്പ ദ്രുമയോഗം പോട്ടയിൽ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഡിസംബർ 25, 26, 27 തീയതികളിൽ നടക്കും. 25 ന് രാവിലെ 7.30 ന് ക്ഷേത്രം തന്ത്രി സത്യപാലൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ "കുട നിവർത്തൽ" ചടങ്ങോടെ മണ്ഡല മഹോത്സവത്തിന് തുടക്കമാകും.തുടർന്ന് കലശാഭിഷേകവും പ്രത്യേക പൂജകളും നടക്കും. വൈകീട്ട് 7 ന് എസ്.ഡി.കെ.വൈ ഗുരുകുല കലാക്ഷേത്ര അവതരിപ്പിക്കുന്ന ''കലാവിരുന്ന് തുടർന്ന് എരൂർ എസ് എം.പി കോളനിയിലെ ശ്രീ ബാലമുരുക ക്ഷേത്രത്തിൽ നിന്നും താലം ഘോഷയാത്ര പുറപ്പെട്ട് ആസാദ് റോഡ് വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. 26 ന് പ്രത്യേക പൂജകൾക്ക് ശേഷം സൂര്യഗ്രഹണത്തോടനുബന്ധിച്ച് 7.30 ന് നട അടയ്ക്കുകയും തുടർന്ന്11.10 ന് പുണ്യാഹത്തോടെ നട തുറന്ന് പൂജകൾ നടത്തുന്നു.വൈകീട്ട് 7ന് പറശ്ശിനി മഠപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ കെട്ടിയാടുന്ന ടി.പി.ബാലകൃഷ്ണന്റെ മുഖ്യകാർമ്മികത്വത്തിൽ ശ്രീ പറശ്ശിനികടവ് മുത്തപ്പൻ വെള്ളാട്ടം.7.30 ന് മണിയമ്പിള്ളി മൂല മഞ്ഞേലിപ്പാടം ഭാഗത്തു നിന്നും താലം ഘോഷയാത്ര ആരംഭിച്ച് കൈരളി റോഡ് വഴി ക്ഷേത്രത്തിലെത്തിച്ചേരും..
മൂന്നാം ദിവസമായ 27 ന് രാവിലത്തെ ക്ഷേത്ര പൂജകളെ തുടർന്ന് മഹാനിവേദ്യവും ദേവീ പ്രസാദ ഊട്ടും. വൈകീട്ട് 7ന് ലേബർ കോർണറിൽ നിന്നും ആരംഭിക്കുന്ന താലം ഘോഷയാത്രയോടൊപ്പം അമ്പലപ്പുഴ വേലകളി സംഘം അവതരിപ്പിക്കുന്ന അനുഷ്ഠാന കലാരൂപമായ "വേലകളിയും പുറപ്പെട്ട് ക്ഷേത്രത്തിലെത്തിച്ചേരുന്നു. തുടർന്ന് രാത്രി 10 ന് നടക്കുന്ന "വലിയ ഗുരുതിയോടെ ഈ വർഷത്തെ മണ്ഡലമഹോത്സവം സമാപിക്കും. ശ്രീ കല്പ ദ്രുമയോഗം പോട്ടയിൽ ക്ഷേത്രത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഈ വർഷത്തെ കലണ്ടറിന്റെ പ്രകാശനം സംഗീതജ്ഞൻ കെ.ജി ജയൻ നിർവ്വഹിച്ചു.