ഉദയംപേരൂർ: പൂത്തോട്ട കെ.പി.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നാഷണൽ സർവ്വീസ് സ്കീമിന്റെ വാർഷിക സപ്തദിന ക്യാമ്പ് ഹരിതം - 2019 ന് വലിയകുളം വി.ജെ.ബി.എസിൽ തുടക്കമായി. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ ധനപാലൻ ,പഞ്ചായത്ത് അംഗങ്ങളായ ജയാ കേശവദാസ്, സാജു പൊങ്ങലായിൽ, സലാം കാടാപുറം, ഡി.ജയചന്ദ്രൻഎന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ബിന്ദു സ്വാഗതവും പ്രോഗ്രാം ഓഫീസർ ബെറ്റി നന്ദിയും പറഞ്ഞു. ക്യാമ്പ് 27 ന് സമാപിക്കും.