pooja
മഹാ ചണ്ഡികാ ഹോമത്തിന് മുന്നോടിയായി നടന്ന യതിപൂജ

പറവൂർ: പറവൂർ ശ്രീധരൻ തന്ത്രി സ്മാരക ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠത്തിൽ 24 വരെ നവ ചണ്ഡികാഹോമം, താന്ത്രിക കുടുംബസംഗമം എന്നിവ നടക്കും. മഹാ ചണ്ഡികാ ഹോമത്തിന് മുന്നോടിയായി യതിപൂജ നടന്നു. യജ്ഞശാലയിൽ എത്തിച്ചേർന്ന ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ വിദ്യാപീഠം ചെയർമാൻ പറവൂർ രാകേഷ് തന്ത്രി പൂർണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് നടന്ന യതിപൂജയിൽ സ്വാമി വിശുദ്ധാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, പെരിങ്ങോട്ടുകര ശ്രീനാരായണ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ എന്നിവർ പങ്കെടുത്തു. തുടർന്ന് ഗുരുപൂജ, ഭജന, അനുഗ്രഹ പ്രഭാഷണം എന്നിവ നടന്നു.