നെട്ടൂർ: നെട്ടൂർ സെന്റ് മേരീസ് മരണ സഹായ സംഘത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഫ.ജോസഫ് ചേലാട്ട് തിരികൊളുത്തി. സംഘത്തിന്റെ പ്രസിഡന്റും, ആഘോഷ കമ്മിറ്റി ചെയർമാനുമായ കെ.വി.തോമസ് അദ്ധ്യക്ഷതവഹിച്ചു. യോഗത്തിൽ ടി.പി. ആന്റണി,ഡിവിഷൻ കൗൺസിലർ ബിനു ജോസഫ്, കൺവീനർ പി.പി .ജോസഫ്, ട്രഷറർ കെ.ഡി.ജോബ് എന്നിവർ സംസാരിച്ചു.