കൊച്ചി: റോയൽ ബ്രദേഴ്‌സ് സാന്ത്വനം സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തിൽ കലൂർ ചേരാത്യക്കോവിൽ ജംഗ്ഷനിൽ ഒരുപിടി അരി പദ്ധതി ബി.ജെ.പി. ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ജി. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. പി.ഐ. തമ്പി, സി.ജി. രാജഗോപാൽ, പി. രവീന്ദ്രനാഥ്, ഗാൽവിൻ ആന്റണി, സുനിൽ മനക്കപ്പറമ്പ്, സോഫിയ, പത്മജാ എസ്. മേനോൻ, സോജൻ, സജികുമാർ എന്നിവർ സംസാരിച്ചു.മുന്നൂറോളം അമ്മമാർക്ക് അരി വിതരണം ചെയ്തു. എല്ലാ മാസവും അരി വിതരണം ചെയ്യുകയാണ് പദ്ധതി.