വൈപ്പിൻ : നിയമംമൂലം നിരോധിച്ച ചെറുമീൻപിടിത്തവും തീരത്തോടുചേർന്ന ബോട്ടുകാരുടെ മത്സ്യബന്ധനവും അവസാനിപ്പിക്കണമെന്ന് കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി സെക്രട്ടറി പി.വി. ജയൻ ആവശ്യപ്പെട്ടു. 2017 ൽ തന്നെ 58 ഇനം മത്സ്യങ്ങൾ പിടിക്കുന്നതിനുള്ള കുറഞ്ഞ വലിപ്പം നിശ്ചയിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. ഈ നിയമം അനുസരിക്കാതെ ചെറുമീൻ പിടിക്കുന്ന ബോട്ടുകളെ ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് അധികൃതർ പിടികൂടി പിഴ ഈടാക്കിയിരുന്നു. ഇതേത്തുടർന്ന് കടലിലെ മത്സ്യസമ്പത്തിൽ വർദ്ധനവ് ഉണ്ടായിരുന്നു. എന്നാൽ ഒരു വിഭാഗം ബോട്ടുടമകൾ ഇപ്പോൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ് .

കൊച്ചി, മുനമ്പം തീരക്കടലിൽ രാത്രികാല ട്രോള്ളിംഗ് നടത്തുന്ന ബോട്ടുകളെ കണ്ടുപിടിച്ച് രജിസ്ട്രഷൻ റദ്ദ് ചെയ്യണമെന്നും തീരക്കടലിൽ പരമ്പരാഗത മേഖലയിൽ വന്നു കിടക്കുന്ന ചാള വിളക്കണച്ച് പിടികൂടുന്ന ബോട്ടുകൾക്കെതിരെ നടപടി വേണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.