വൈപ്പിൻ : പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നും ഭാരതത്തിൽ മതേതരത്വം നിലനിർത്തണമെന്നും ഭരണകൂടഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഏകതാ പരിഷത്ത്, ഗാന്ധി വിചാരധാര എന്നിവയുടെ ആഭിമുഖ്യത്തിൽ കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിൽ പ്രതിഷേധ ജ്വാല തെളിച്ചു. ഗാന്ധിയൻ വി.എം.കെ രാമൻ ഉദ്ഘാടനം ചെയ്തു. ഏകതാപരിഷത്ത് ജില്ലാ പ്രസിഡന്റ് മാത്യൂസ് പുതുശേരി അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി വിചാരധാര സെക്രട്ടറി ജെയിംസ് കളരിക്കൽ, എം.എ. മരിയ ഗോരേറ്റി, സുബ്രഹ്മണ്യൻ പറവൂർ, എൻ.എം. രാഘവൻ, കബീർ ഹുസൈൻ, മേധ മരിയ മാത്യു , റഫീക്ക് എന്നിവർ പ്രസംഗിച്ചു.