rvuhs
ചെറായി രാമവർമ്മ യൂണിയൻ ഹൈസ്‌കൂളിൽ ത്രിദ്വിന ചിത്രരചനാക്യാമ്പ് കസ്റ്റംസ് സൂപ്രണ്ട് കെ.കെ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : ചെറായി രാമവർമ്മ യൂണിയൻ ഹൈസ്‌കൂളിൽ ത്രിദ്വിന ചിത്രരചനാക്യാമ്പ് കസ്റ്റംസ് സൂപ്രണ്ട് കെ.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക കെ.ബി. ഷീബ അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ ചെറായി യൂണിറ്റ് സെക്രട്ടറി കെ.കെ. അബ്ദുൽ റഹ്മാൻ, പി.ടി.എ പ്രസിഡന്റ് കെ.എസ്. ബിജു, കവിത ആർ മേനോൻ, ടി.എച്ച്. സുപ്രിയ, സൗമ്യ, സുനിത എന്നിവർ പ്രസംഗിച്ചു.