കോലഞ്ചേരി: ക്രിസ്മസ് ആഘോഷങ്ങൾക്ക് ആശ്വാസമായി സവാള വില കുറഞ്ഞു. രണ്ട് ദിവസം മുമ്പു വരെ 160 ൽ നിന്ന സവാള ഇന്നലെ 110 ലേയ്ക്ക് താഴ്ന്നു.

ക്രിസ്മസ് വിപണിയിൽ വിലക്കയറ്റം പ്രതീക്ഷിച്ച് പൂഴ്ത്തി വെച്ചവർക്ക് തിരിച്ചടിയായി സപ്ലൈകോ സവാള വില്പനയും തുടങ്ങി.ഇതും പൊതു വിപണിയിൽ വില കുറയാൻ കാരണമാണ്. രണ്ടാഴ്ച മുമ്പ് വില കുറഞ്ഞ് 90 ലെത്തി. വീണ്ടും വില കൂടി 160 ലെത്തിയ ശേഷമാണ് വില ഇപ്പോൾ കുറയുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ സവാള മൊത്തവില വിപണിയായ നാസിക്കിലെ ലാസൽഗാവിൽ വിളവെടുപ്പ് തുടങ്ങി

.

സപ്ലൈകോയിൽ സവാളവില 69 രൂപ

നാസിക്കിലെ ലാസൽഗാവിൽ വിളവെടുപ്പ് തുടങ്ങി

ജനുവരിയോടെ മഹാരാഷ്‌ട്ര, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നിന്ന്

കൂടുതൽ സവാളയെത്തും.

ഇതോടെ വില ഇടിയും