കൂത്താട്ടുകുളം:സമഗ്ര ശിക്ഷ കേരളംബി ആർ സി ആഭിമുഖ്യത്തിൽ ഉപജില്ലയിലെ പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കായുള്ള സഹവാസ ക്യാമ്പ്'. 'വർണ്ണ ശലഭങ്ങൾ 2019 ന് തുടക്കമായി.കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങ് അനൂപ് ജേക്കബ് എം.എൽ.എ, ഗൗരി ജ്യോതി ബിനോയ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ റോയി എബ്രഹാം അദ്ധ്യക്ഷനായിരുന്നു.തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് .ഒ.എൻ വിജയൻ മുഖ്യ സന്ദേശം നടത്തി.കലാ സാഹിത്യ പ്രതിഭ ഗൗരി ജ്യോതി ബിനോയിയെ ചടങ്ങിൽ ആദരിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ 40 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുന്നുണ്ട്.