benny
വോളീബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ,22ാം മത് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പ് അധികാര പത്രസമർപ്പണ സമ്മേളനം ബെന്നി ബഹന്നാൻ എം പി ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: അങ്കമാലി സ്‌പോർട്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇരുപത്തിരണ്ടാമത് ദേശീയ യൂത്ത് വോളീബാൾ ചാമ്പ്യൻഷിപ്പ് 2020 ഏപ്രിൽ 25 മുതൽ മേയ് 3 വരെ അങ്കമാലി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ 4 ഫ്‌ളഡ് ലിറ്റ് കോർട്ടുകളിൽ നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുരുഷ, വനിതാ ടീമുകളിൽ നിന്നുള്ള 900 കളിക്കാർ മത്സരങ്ങളിൽ പങ്കെടുക്കും. അങ്കമാലിയിൽ വ്യാപാരഭവനിൽ നടന്ന അധികാരപത്രസമർപ്പണവും സംഘാടക സമിതി രൂപീകരണവും ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. അങ്കമാലി സ്‌പോർട്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ജെ. ജോയി അദ്ധ്യക്ഷത വഹിച്ചു. റോജി എം ജോൺ എം.എൽ.എ, വോളിബാൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീർ, വത്സസേവ്യർ, എൻ.പി. സതീഷ്, കെ.എസ്. ഷാജി, സി.ബി. രാജൻ, ജോണി പള്ളിപ്പാടൻ, എബി വിജയകുമാർ, എം.കെ. പുരുഷോത്തമൻ, ജയ്‌സൺ പാനികളങ്ങര, ജോർജ് സ്റ്റീഫൻ, ഡേവീസ് പാത്താടൻ, എം.പി. വിത്സൺ, എൻ.വി. പോളച്ചൻ, ബാബുസാനി എന്നിവർ പ്രസംഗിച്ചു.

പി.ജെ. ജോയി (ചെയർമാൻ), ഫ്രാൻസിസ് ജെ പൈനാടത്ത് (വൈസ് ചെയർമാൻ), ജയ്‌സൺ പാനികുളങ്ങര (ജനറൽ കൺവീനർ), ജോണി പള്ളിപ്പാടൻ (സെക്രട്ടറി ), ഡേവീസ് പാത്തടൻ (ജോയിന്റ് സെക്രട്ടറി), എം.പി. വിൽസൺ (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.