athanasios
ജീവധാര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന സെമിനാർ ബിഷപ്പ് ഡോ. ഏലിയാസ് മാർ അത്തനാസിയോസ് ഉദ്ഘാടനംചെയ്യുന്നു

അങ്കമാലി: പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പാരിസ്ഥിതി പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ ജീവധാര ഫൗണ്ടേഷൻ, ജീവധാര കമ്മ്യൂണിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. ബിഷപ്പ്‌ ഡോ. ഏലിയാസ് മാർ അത്തനാസിയോസ് ഉദ്ഘാടനംചെയ്തു. അങ്കമാലി മുനിസിപ്പിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. സലി അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകനും ഹരിതകേരളമിഷൻ ജില്ലാ കോ ഓഡിനേറ്ററുമായ എം.എം. സുരേഷ് ക്ലാസ് നയിച്ചു. കൗൺസിലർ ഷോബി ജോർജ്, സാജു ചാക്കോ, സ്റ്റെല്ല ജോർജ് തുടങ്ങിവർ സംസാരിച്ചു.