അങ്കമാലി: നഗരസഭ 15-ാം വാർഡിൽ പ്രവർത്തിക്കുന്ന കാരുണ്യവയോജന ക്ലബിന്റെ വാർഷികവും ക്രിസ്‌മസ് പുതുവത്സരാഘോഷവും നടത്തി. സെന്റ്‌ജോൺസ് ചാപ്പൽ ഹാളിൽ നടന്ന പരിപാടി സർക്കിൾ ഇൻസ്‌പെക്ടർ പി.എം. ബൈജു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ലീല ജി. നായർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ടി.വൈ. ഏല്യാസ്, ഡോ. ആനി ജോസ്, കോഓഡിനേറ്റർ വർഷ പി.വി, വാർഡ് വികസനസമിതി വൈസ് ചെയർമാൻ ജിജൊ ഗർവാസീസ് എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി പി.പി. വർഗീസ് സ്വാഗതവും ക്ലബ് അംഗം കെ.എം. വർഗീസ് നന്ദിയും പറഞ്ഞു