അങ്കമാലി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് അങ്കമാലി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നടന്ന ഓപ്പൺഫോറം ആവശ്യപ്പെട്ടു. ചിത്രശാല ഫിലിം സൊസൈറ്റി സെക്രട്ടറി സി.പി. ദിവാകരൻ പ്രമേയം അവതരിപ്പിച്ചു. പ്രൊഫ. അജയ് ശേഖർ മുഖ്യപ്രഭാഷണം നടത്തി. വർഗീസ് അങ്കമാലി അദ്ധ്യക്ഷത വഹിച്ചു. വിനീത് വാസുദേവൻ , സന്ദീപ് രവീന്ദ്രൻ, ജോബി വർഗീസ്, അഡ്വ. ബെന്നിവർഗീസ് എന്നിവർ പ്രസംഗിച്ചു.