കിഴക്കമ്പലം:കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികം മോറക്കാല കെ.എ ജോർജ്ജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയിൽ ആഘോഷിച്ചു. സെക്രട്ടറി സാബു വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കവയിത്രി രവിതാ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ജിജോ വി തോമസ്,ജെസ്സി ഷാജി,സെലിൻ എബ്രാഹാം,ജിബു ഐസക്ക്, സൂസൻ അനിൽ, ജെസി​ ഐസക്ക്, ജോമി ജോണി, ജോർഡിൻ കെ ജോയി, അക്ഷയ് എസ് പനക്കൽ എന്നിവർ പ്രസംഗിച്ചു.