youth
കാനോയിങ്ങ് കയാക്കിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഐരാപുരം ശാഖാംഗം കൃഷ്ണപ്രിയ ഷാജിക്ക് കുന്നത്തുനാട് യൂണിയൻ യൂത്ത് മൂവ്‌മെൻറ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മി​റ്റിയുടെ ഉപഹാരം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നൽകുന്നു

ഐരാപുരം : ആലപ്പുഴയിൽ നടന്ന കാനോയിംഗ് കയാക്കിംഗ്ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഐരാപുരം ശാഖാംഗം കൃഷ്ണപ്രിയ ഷാജിക്ക് എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ യൂത്ത് മൂവ്‌മെൻറ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മി​റ്റി ഉപഹാരം നൽകി അനുമോദിച്ചു.

ഐരാപുരം ശാഖയുടെ ശ്രീ നാരായണ പ്രാർത്ഥന ഹാൾ ഉദ്ഘാടന സമ്മേളനത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പുരസ്‌കാരം സമർപ്പിച്ചു.
യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണ്ണൻ, കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു, യൂണിയൻ യൂത്ത് മൂവ്‌മെന്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.ബി രതീഷ്, കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.