കൊച്ചി : പുതുവർഷാഘോഷത്തിന്റെ ഭാഗമായുള്ള കൊച്ചിൻ കാർണിവലിൽ 29 മുതൽ 31 വരെ മച്ചാൻ മ്യൂസിക്കൽ ഫെസ്റ്റ് എന്ന പേരിൽ മൂന്നുദിവസത്തെ സംഗീതനിശ സംഘടിപ്പിക്കുന്നു. വീ ആർ വൺ എന്ന ആശയം ഉയർത്തിപ്പിടിച്ച് ഫോർട്ടുകൊച്ചി ട്രെയിനിംഗ് ഗ്രൗണ്ടിലാണ് സംഗീതനിശ. രാത്രി ഏഴിന് തുടങ്ങുന്ന പരിപാടിയിൽ വിവിധ മ്യൂസിക് ബാൻഡുകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോഗോ പ്രകാശനം പ്രസ്ക്ളബിൽ നടന്ന ചടങ്ങിൽ ഗായിക ജ്യോത്സ്ന നിർവഹിച്ചു. കാർണിവൽ കമ്മിറ്റി ഭാരവാഹി ജോസി ലോഗോ ഏറ്റുവാങ്ങി. മിക്കു കാവിൽ, ബിനോയ്, വിനായക് മോഹൻലാൽ, മിഥുൻ ബാബു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.