കൊച്ചി: സ്വിസ് നിലവറകളിൽ രണ്ടു കോടി ഡോളറിന്റെ സ്വർണ നിക്ഷേപമുള്ള നെറ്റ്‌വർക്കായ ഡിജിഎൽഡി ബിറ്റ്‌കോയിന്റെ പിന്തുണയോടെ ബ്ലോക്ക്‌ചെയിൻ ഡോട്ട് കോം ഡിജിറ്റൽ ഗോൾഡ് ടോക്കൺ അവതരിപ്പിച്ചു. ബ്ലോക്ക്‌ചെയിൻ ഡോട്ട് കോമിന്റെ ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചിന്റെ പിറ്റിൽ (പിഐടി) നിന്നും ഇത് വാങ്ങാം.
യൂറോപ്പിലെ ഏറ്റവും വലിയ ഡിജിറ്റൽ അസറ്റ് മാനേജറായ കോയിൻഷെയറിന്റെ സൃഷ്ടിയാണ് ഡിജിറ്റൽ ആസ്തിയായ (ടോക്കൺ) ഡിജിഎൽഡി. ലോകത്തെ ഏറ്റവും വിശ്വസനീയ സ്വർണ ഗ്രൂപ്പായ എം.കെ.എസ് (സ്വിറ്റ്‌സർലാൻഡ്), ഏറെ പ്രചാരമുള്ള ക്രിപ്‌റ്റോ വാലറ്റ് തുടങ്ങിയ ക്രിപ്‌റ്റോ കറൻസി ഉൽപ്പന്നങ്ങളുടെ പ്രമുഖ സേവന ദാതാക്കളാണ് ബ്ലോക്ക്‌ചെയിൻ ഡോട്ട് കോം.

ലോകത്തെ ഏറ്റവും വലിയ സ്വർണസമ്പത്തുള്ള രാജ്യം ഇന്ത്യയാണ്. ഏകദേശം 54.51 ലക്ഷം കോടി രൂപ വരുന്ന 23,000 മുതൽ 24,000വരെ ടൺ സ്വർണം ഇന്ത്യയുടെ പക്കലുണ്ടെന്നാണ് ആഗോള ഗോൾഡ് കൗൺസിൽ പഠനം വ്യക്തമാക്കുന്നത്.

എട്ടു കോടി ഉപഭോക്താക്കളാണ് 2019 മാർച്ച് അവസാനത്തോടെ ഡിജിറ്റൽ അക്കൗണ്ട് തുറന്നത്.
ഡിജിഎൽഡി വഴി കൂടുതൽ ആളുകൾക്ക് സ്വർണത്തിൽ നിക്ഷേപിക്കാനാകുമെന്ന് ബ്ലോക്ക്‌ചെയിൻ റീസർച്ച് മേധാവി ഗാരിക്ക് ഹൈൽമാൻ പറഞ്ഞു.
ബ്ലോക്ക്‌ചെയിൻ ഡോട്ട് കോമിന്റെ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിലെ പിറ്റിൽ മാത്രമാണ് ഡിജിഎൽഡി ലഭ്യം.