business-

മുംബായ്: സാമ്പത്തിക മാന്ദ്യത്തിലും ജി.ഡി.പി ഇടിഞ്ഞിട്ടും ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപ പ്രളയം. ആറ് വർഷത്തിലെ ഏറ്റവും വലിയ വിദേശഫണ്ട് വന്നത് ഇക്കൊല്ലം. 1.3 ലക്ഷം കോടി രൂപ. ഇതിൽ 97,250 കോടിയും ഓഹരിയിലാണ്.

വർഷാവസാനത്തിന് മുമ്പ് 36,000 കോടി രൂപ കൂടി അടുത്ത വർഷവും ഓഹരി വിപണിയിൽ നല്ലകാലമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്.

അനുകൂലമായ ആഗോള പലിശനിരക്കുകൾ, വിദേശ ബാങ്കുകളുടെ ഫണ്ട് വിനിയോഗം തുടങ്ങിയവയാണ് നിക്ഷേപം വർദ്ധിക്കാൻ കാരണമായത്.

വരുമെന്നാണ് പ്രതീക്ഷ. കടപ്പത്രങ്ങളേക്കാൾ ഓഹരി​യി​ലാണ് ഇക്കൊല്ലം വി​ദേശി​കൾ താല്പര്യം കാട്ടി​യത്.

അമേരിക്ക - ചൈനാ വ്യാപാരയുദ്ധം, ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങൾ,ക്രൂഡ് ഓയി​ൽ വി​ല വർദ്ധന, ഇന്ത്യയി​ലെ എൻ.ബി​. എഫ്.സി​ കമ്പനി​കളുടെ വായ്പാ പ്രതി​സന്ധി​ എന്നി​വ അനുകൂല

കാലാവസ്ഥയെ കുഴപ്പത്തി​ലാക്കാവുന്ന ഭീഷണി​കളാണ്.

18 ലക്ഷം കോടിയുടെ ഓഹരി​ വ്യാപാരം

ഇക്കൊല്ലം വി​ദേശ നി​ക്ഷേപകർ വാങ്ങി​യ ഓഹരി​കളുടെ മൂല്യം.

18 ലക്ഷം കോടി​ രൂപ. വി​റ്റ ഓഹരി​കളുടെ മൂല്യം 16.7 ലക്ഷം കോടി​ രൂപ. അഞ്ച് വർഷത്തി​നി​ടെയുണ്ടായ രണ്ടാമത്തെ വലി​യ വ്യാപാരമാണി​ത്.

കേന്ദ്രത്തി​ൽ മോദി​ സർക്കാർ കരുത്തോടെ തി​രി​ച്ചുവന്നത് വി​ദേശ നി​ക്ഷേപകരി​ൽ ഇന്ത്യൻ വി​പണി​യി​ലെ വി​ശ്വാസം വളർത്തി​. ധനനയത്തി​ലും ഇളവുകൾ ഉണ്ടായി​. പലി​ശനി​രക്ക് റി​സർവ് ബാങ്ക് കുറവുവരുത്തി​യതും ആഭ്യന്തര ഓഹരി​ വി​പണി​യി​ൽ കുതി​പ്പി​ന് കാരണമായി​.

ജൂലായി​ൽ പുതി​യ സർക്കാർ അവതരി​പ്പി​ച്ച ബഡ്ജറ്റി​ൽ വി​ദേശ പോർട്ട് ഫോളി​യോ നി​ക്ഷേപങ്ങൾക്ക് നി​കുതി​യി​ൽ സർച്ചാർജ് ചുമത്തി​യതും ജി​.ഡി​.പി​ നിരക്ക് കുറഞ്ഞതും ജൂലായ് മുതൽ സെപ്തംബർ വരെ ഓഹരി​ വി​പണി​യെ തളർത്തി​യി​രുന്നു. സർച്ചാർജ് കേന്ദ്രസർക്കാർ കുറച്ചതും മറ്റ് സാമ്പത്തി​ക പരി​ഷ്കാരങ്ങളും വി​പണി​യുടെ കുതി​പ്പ് തി​രി​ച്ചെത്തി​ച്ചു.

റി​യൽ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവി​പ്പി​ക്കാനുള്ള ശ്രമങ്ങളും രൂപയുടെ സ്ഥി​രതയും സഹായകരമായി​.