കൊച്ചി: കിറ്റെക്സ് പ്രകൃതി സൗഹൃദ തുണിസഞ്ചികൾ വിപണിയിലിറക്കി. വീണ്ടും ഉപയോഗിക്കാവുന്ന സഞ്ചികൾക്ക് 10 രൂപ മുതലാണ് വില. വിവിധ വലിപ്പത്തിൽ സഞ്ചികൾ വാണിജ്യാടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും പേര് അച്ചടിച്ചുനൽകും.
വിവിധ നിറങ്ങളിലും വലിപ്പത്തിലും നിർമ്മിക്കുന്ന കിറ്റെക്സ് തുണിസഞ്ചികൾ ഉപേക്ഷിച്ചാൽ വേഗത്തിൽ മണ്ണിൽ ലയിച്ചുചേരും. പ്രകൃതിക്ക് ദോഷം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു.