basil-paul
അശമന്നൂർ പഞ്ചായത്തിലെ കമ്പനിപ്പടി-പൂമല ഭാഗത്തേക്കുള്ള കനാൽ പാലം നിർമ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം ബേസിൽ പോൾ നിർവഹിക്കുന്നു

പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്തിലെ ചെറുകുന്നം കമ്പനിപ്പടി - പൂമല പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പെരിയാർവാലി കനാൽപ്പാലം നിർമ്മാണം തുടങ്ങി. ജില്ലാ പഞ്ചായത്ത് അനുവദിച്ച 49 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. നേരത്തെ ഉണ്ടായിരുന്ന ചെറിയ നടപ്പാലത്തിന്റെ സ്ഥാനത്താണ് വീതി കൂടിയ പുതിയ പാലം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലീം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. വർഗീസ്, ഹണിത് ബേബി, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.