തൃപ്പൂണിത്തുറ: തെക്കുംഭാഗം മേക്കര നെല്ലാത്തുരുത്തേൽ വീട്ടിൽ കെ.എ. ദേവദാസ് (58) നിര്യാതനായി. സി.പി.എം. തൃപ്പൂണിത്തുറ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, പീപ്പിൾസ് അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കർഷകത്തൊഴിലാളി ഏരിയാ ജോയിന്റ് സെക്രട്ടറി, തൃപ്പൂണിത്തുറ മുനിസിപ്പൽ മുൻ കൗൺസിലർ, തൃപ്പൂണിത്തുറ കാർഷിക സഹകരണസംഘം മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭവാനി ( ഗവ. എൽ.പി. സ്‌കൂൾ, മളേകാട്). മക്കൾ: നിധിൻദാസ്, ദിനിൽദാസ്.