പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. പോട്ടശേരി അജിത്ത് അയ്യപ്പൻ ദീപം പ്രകാശിപ്പിച്ചു. ഭുവനേന്ദ്ര ഭാരതി സ്വാമി, പറവൂർ രാകേഷ് തന്ത്രി, കണ്ണൻ ശാന്തി, പക്കാല ത്യാഗരാജൻ, ബാലരാമപ്പണിക്കർ ഇടുക്കി, പന്തളം ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കുന്നു.

ഇന്ന് പുലർച്ചെ ഗണപതി ഹോമം. തുടർന്ന് ഭാഗവത പാരായണം പ്രഹ്ളാദ രിത്രം, നരസിംഹാവതാരം, പ്രസാദമൂട്ട് എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ണിഊട്ട്, ഗോവിന്ദപട്ടാഭിഷേകം, സമർപ്പണ കീർത്തനം, സ്വയംവരസദ്യ, നവഗ്രഹപൂജ, കുചേല സദ്ഗതി, നാരായണിസദ്യ, അവഭൃഥസ്നാന ഘോഷയാത്ര എന്നിവ നടക്കും. ദേവസ്വം ഭാരവാഹികളായ ഇ.കെ. ബാബു രാജേന്ദ്രൻ, സി.കെ. വികാസ്, പി.വി. ഗുണമിത്രൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.