കാലടി: ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡിൽ പാടശേഖരത്ത് സ്വകാര്യ വ്യക്തിപഞ്ചായത്തിന്റെയോ, വില്ലേജിന്റെയോ അനുമതിയില്ലാതെ ക്രഷർ യൂണിറ്റ് സ്ഥാപിക്കാനൊരുങ്ങുന്നതായി പരാതി.
തണ്ണീർത്തട പ്രദേശത്ത് കുഴിയെടുത്ത് ക്രഷർ യൂണിറ്റിന്റെ ഫൗണ്ടേഷൻ നിർമ്മാണം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടമയോട് കാര്യങ്ങൾ തിരക്കിയപ്പോൾപഞ്ചായത്തിന്റെ അനുമതി ലഭിച്ചെന്ന മറുപടിയാണ് ലഭിച്ചത്. ഇത് സംബന്ധിച്ച അപേക്ഷയിൽ ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയിൽ മറ്റ് വാർഡുകളിലെ 9 മെമ്പർമാർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. രണ്ട് തവണ കമ്മിറ്റിയിൽ ഈ അപേക്ഷ മാറ്റിവെയ്ക്കുകയും ചെയ്തതായി പ്രതിപക്ഷത്തെ അംഗങ്ങൾ പറഞ്ഞു.മറ്റൂർ രണ്ടാം വാർഡിനോട് ചേർന്ന് കിടക്കുന്ന ഈ തണ്ണീർത്തട പ്രദേശത്ത് ചാരവും മണ്ണിട്ടും നികത്തിയെടുത്ത് പല വ്യവസായ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനിടയിലാണ് പഞ്ചായത്തിന്റെ ഈ നടപടി.ദേഹ ചൊറിച്ചിലും, ശ്വാസമുട്ടലും,,ചുമയും മൂലം ദുരിതമനുഭവിക്കുന്ന കോളനിയടക്കമുള്ള ജനവാസ മേഖലയിൽ ഇനി ഒരു ക്രഷർ കൂടി വന്നാൽ ജീവിതം ദുരിതമായിത്തീരുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റിയിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ പദ്ധതിക്ക് പ്രസിഡന്റുo, വൈസ് പ്രസിഡന്റും കൂട്ട് നിൽക്കുുന്നതായി പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.