പള്ളുരുത്തി: അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് കെ.ജെ. മാക്സി എം.എൽ.എ ക്രിസ്‌മസ് സമ്മാനങ്ങൾ നൽകി. തോപ്പുംപടി വ്യാപാരി വ്യവസായി സമിതിയുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്. അത്തിപ്പൊഴി, ഫോർട്ടുകൊച്ചി വെളി, കാട്ടിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികൾക്കാണ് പുതുവസ്ത്രവും മറ്റും നൽകിയത്. ഷാജി മമ്മാസ്, സി.കെ. നസീർ, നഗരസഭാംഗം ഷീബാലാൽ, റഡീന ആന്റണി തുടങ്ങിയവർ സംബന്ധിച്ചു.