mu
മുസരീസ് ബാക് വാട്ടർ പാഡിൽ

കൊച്ചി : മുസിരിസ് ഹെറിറ്റേജ് പദ്ധതിയുടെയും ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്‌സിന്റെയും ആഭിമുഖ്യത്തിൽ മുസിരിസ് ബാക് വാട്ടർ പാഡിൽ ജനുവരി 4, 5 തീയതികളിൽ നടക്കും .കൊടുങ്ങല്ലൂർ കൊട്ടൂർപുരം ജെട്ടിയിൽ നിന്നും ആരംഭിച്ച് ബോൾഗാട്ടിയിൽ അവസാനിക്കുന്ന 40 കിലോമീറ്റർ ദൂരം രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം.

100 ലേറെ പേർ യാത്രയിൽ പങ്കെടുക്കും. യാത്രാമദ്ധ്യേ മുസിരിസ്‌കേന്ദ്രങ്ങൾ സന്ദർശിക്കും.

കയാക്കിംഗ്, സപ്പിറംഗ് , സെയിലിംഗ്, കനോയിംഗ് തുടങ്ങിയ വാട്ടർ സ്‌പോർട്‌സ് മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജെല്ലി ഫിഷ് വാട്ടർ സ്‌പോർട്‌സ് സ്ഥാപകൻ കൗശിക് കൊടുതൊടി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012212515. രജിസ്ട്രേഷന് www.jellyfishwatersports.com