കാലടി: മഞ്ഞപ്ര കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം മണ്ഡലം പ്രസിഡന്റ് സിജു ഈരാളി ഉദ്ഘാടനം ചെയ്തു. ഡേവിസ് മണവാളൻ, ഷൈബി പാപ്പച്ചൻ, അലക്സ് ആൻറു, സാംസൺ, വേലായുധൻ, ബൈജു കൈതാരത്ത് തുടങ്ങിയവർ പങ്കെടുത്തു.